തൃശ്ശൂരിൽ
കൊടകരക്ക് അടുത്ത് മറ്റത്തൂർ പഞ്ചായത്തിൽ
ഇന്ജകുണ്ട് എന്ന ഗ്രമാത്തിനടുത്ത് പുരാതനമായ
മുനിയറകൾ
സ്ഥിതി ചെയ്യുന്ന പ്രദേശം ആണ് മുനിയാട്ടുക്കുന്ന്. വളരെ
ഉയർന്നു വിസ്താരമായ പാറയുടെ മുകളിലാണ് ഇത് ഉള്ളത്.
12ഓളം
ഉണ്ടായിരുന്നവ, ഇപ്പോൾ അശസ്ത്രിയമയ പാറ
ഖനനം മൂലം ഒന്ന്
മാത്രമാണ് അവശേഷിക്കുന്നത് . മികച്ച റോഡ് സൌകര്യം
വളരെ അടുത്ത് വരെ
ഉണ്ട്.
എന്നാൽ എത്തിചേരുനതിനു ബസ് സൗകര്യം 2 കിലോമീറ്റെർ
അടുത്ത് വരെ ഉണ്ട്
. ശേഷം ഓട്ടോ തന്നെ ശരണം.
കൃഷി ഇടങ്ങളുടെ
ഗ്രാമീണ
സൌന്ദര്യം
ആസ്വദിച്ചു കുന്നിൻ ചെരുവുകളിളുടെ യാത്ര ചെയ്തു വേണം
ഇവിടേയ്ക്ക് പ്രവേശിക്കുനത്. ചുറ്റുപാടുമുള്ള പച്ചവിരിച്ച പറമ്പുകളുടെയും നിരകളായുള്ള മലകളുടെ ദ്രിശ്യവും
തണൽ വിരിച്ച റോഡിലുടെ യാത്രയും മുനിയാട്ടുക്കുന്നിലേക്ക് എത്തുനതിനു മുൻപേ നവോന്മേഷം
ഉണ്ടാക്കുണ്ട്.
മുനിയാട്ടുക്കുന്ന്
തിരിച്ചറിയുന്നതിനു
പ്രത്യേക ബോർഡ് ഒന്നും കാണാൻ
സാധിച്ചില്ല. ഇടതു
വശത്തു ഉയർന്നു കാണപ്പെട്ട പാറ
ആണെന്നു ഊഹിച്ചു
എന്നാലും നേരെ റോഡു കണ്ടപ്പോൾ
പോയി നോക്കാം എന്ന്
വിചാരിച്ചു . എത്തിപെട്ടത് പ്രവർത്തനം നിർത്തിയ കരിങ്കൽ
ക്രഷരിന്റെ
ഭാഗത്താണ്
. ഇത് കുന്നിൻ മുകളിലാണ് . ഇവിടെ
നിന്ന് ഉള്ള ചുറ്റുപാടുമുള്ള കാഴ്ച
അതിമനോഹരമാണ് .
കുന്നിൻ ചെരുവുകളും, സമതലങ്ങളും , പുക ഉയരുന്ന
ഗ്രാമങ്ങളും വളരെ വിശാലമായ ദ്രിശ്യം
നൽകുന്നു. പാറ പൊട്ടിച്ചെടുത്ത
കുളങ്ങളും
തട്ടുകളും
സാഹസിക വിനോദ സഞ്ചാര മേഖലകുടെ പ്രതിതി
നല്കുന്നു .
ഇവിടെ ചുറ്റികറങ്ങിയിട്ടും
മുനിയറ കാണാതെ നിരാസപ്പെട്ടു തിരിച്ചിറങ്ങി. പിന്നെ വരുന്ന വഴിയിൽ കണ്ട ഉയർന്ന പാറയിൽ
എന്ന് ഊഹിച്ചു കയറി. ഇവിടെ ഒരു ഭണ്ണ്ടാരാവും അതുമു മുകൾ ഭാഗത്തായി കുരിശും സ്ഥാപിച്ചിട്ടുണ്ട്. ഊഹം തെറ്റിയില്ല മുനിയറ കണ്ടെത്തി.പൂർണമായ രൂപത്തിൽ
ഒന്നും ഇടതുവശത്തായി മുകൾഭാഗം ഇല്ലാത്തത് ഒന്നും കൂടെ കണ്ടു. ഇവിടേയ്ക്ക് കയറുവാൻ അല്പം
സഹസികമാണ് എന്നാലും മുനിയറയും കുന്നിൻ മുകളിലെ ദ്രിശ്യ ചാരുതയും ഹൃദയം നിറച്ചു.
മുനിയറ
മുനിയറ