ഡിസംബർ 2014 അവധിക്ക്
പോയത് ഒരേ ഒരു ലക്‌ഷ്യം മാത്രം നിറവേറ്റുനതിനയിരുന്നു. 22 ദിവസത്തെ ലീവിൽ 17 മത്തെ
ദിവസം ആയി, എന്റെ തലവര കൊണ്ടും ചില ബഹ്യൻമാരുടെ അവസോരിചതമായ ഇടപെടലുകൾ കാരണം നമ്മടെ
കഥ കടലില്നിന്നും ഉപ്പുകല്ല് എടുക്കാൻ പോയതു പോലെ ആയീ. എല്ലവിടെയും സംഭവം ഉണ്ട് എന്നാൽ
നമ്മുക്ക് വേണ്ടത് കിട്ടാനും ഇല്ല.
അങ്ങനെ ഡിസംബർ 15
അതിരാവിലെ 9 മണിക്ക് നായയുടെ സുപ്രഭാതവും കേട്ട് ഫാനിനെ കണി കണ്ടു ജനാലയിലുടെ രണ്ടാം
കണിക്കു നോക്കി. പ്രത്യേകിച്ച് ഒന്നും കണ്ണിൽ തടഞ്ഞില്ല. ഉറങ്ങാൻ നേരം വളരെ മന്യമായീ
കിടന്നിരുന്ന ബെഡ്ഷീറ്റും, മുണ്ടും, പുതപ്പും വെളുപ്പിന് നോക്കുമ്പോൾ സദാചാര വിരുദ്ധമായി
കിടക്കുകയാണ് . ഏതായാലും നമ്മടെ ഏരിയയിൽ എല്ലാവർക്കും ജോലി ഉള്ളതിനാൽ സദാചാര പോലീസിനെ
പേടിക്കണ്ട. അങ്ങനെ സമാധാന പൂർവ്വം മുണ്ട് മാത്രം എടുത്തു.
അടുക്കളയിലെയും,പറമ്പിലെയും,കോഴികളുടെയും,പശുവിന്റെയും,നായയുടെയും കെയർടെക്കിങ്ങിലാണ് അമ്മ. പണ്ടേ വീട്ടിൽ എടുത്തു
കഴിക്കുന്ന ശീലം ഇല്ലാത്തതിനാൽ "അമ്മെ, ചായ" എന്ന് വിളിച്ചു പറഞ്ഞു , മറുപടിക്ക്
കത്ത് നില്കാതെ വരാന്തയിലേക്ക് സ്വയം ആഗമസ്തനയി. പാർലമെന്റിലെ ഘടക കക്ഷികളെ പോലെ പത്രം,
വരാന്തയിലും കസേരക്ക് അടിയിലും,പടിക്ക് പുറത്തുമായി ചിതറി കിടക്കുന്നുണ്ട്. എല്ലാം
വലിച്ചു വരി എടുത്തു ഒരുവിധം ഷേപ്പ് ആക്കി വായന തുടങ്ങി.
എപ്പഴോ അമ്മ ചായ കൊണ്ട്
വന്നു. ഒബാമയെക്കളും തിരക്കാണ് അതുകൊണ്ട് ഇന്ന് "ആരെ കാണാനാ പോകണ്നത്" എന്ന
ചോദ്യം ഉണ്ടായില്ല. പ്രതേകിച്ചു പരിപാടി ഒനും ഇല്ലാത്തതിനാൽ പുതുതായി വാങ്ങിയ ബൈക്കും
നോക്കി ഇരുന്നു. ദിവ്യ ഗർഭം പോലെ 8 മാസം ബുക്ക് ചെയ്ത് കാത്തിരുന്നു കിട്ടിയത് ആണ്
.ഇതുവരെ ഒരു ഉല്ലാസയാത്ര അതിൽ ഉണ്ടായിട്ടില്ല.
അങ്ങനെ ബാർ പുട്ട്യപ്പോൾ
കേരള ഗജനാവ് കലിയയതു പോലെ തികച്ചും ശൂന്യമായ മനസ്സുമായി നന്നായി പല്ല് തേച്ചു കുളിച്ചു
. ശേഷം നമ്മടെ ഓൾഡ് ജെനെരെഷന്റെ ദേശിയ ആഹാരമായ കഞ്ഞിയും കടലയും ഉണക്കമീനും കഴിച്ചു
കൊണ്ടിരുന്നപ്പോൾ ദിന പ്ലാനിംഗ് തലയിൽ പൊട്ടിമുളച്ചു. അതിരപ്പള്ളി വെള്ളച്ചാട്ടം കാണാം,
കുറച്ചു ഫോട്ടോസും എടുക്കാം . എന്നാലും പൂർണ തൃപ്തി ഇല്ലാത്തതിനാൽ അമ്മയോട് എവിടെക്കാണ്
പോകനത് എന്ന് മാത്രം പറഞ്ഞില്ല. ചിലപ്പോ ലേറ്റ് ആകും എന്ന് മാത്രം സൂചിപിച്ചു.
ഏകദേശം 10.00 യോടെ
ക്യാമറയും കളസവും എടുത്തു ഹെൽമെറ്റും വെച്ച്
വണ്ടി നമ്മടെ സ്ഥലമായ കോടാലിയിൽ നിന്നും വെള്ളികുളങ്ങര,കോര്മല,ചയ്പന്കുഴി വഴി അതിരപ്പള്ളി
റുട്ടിലെ വെറ്റില പാറയിൽ എത്തി. മലയോര കർഷക
പ്രദേശമായ ഇത്രയും ദൂരം 24 കിലോമീടരോളം വരും
റോഡിന്റെ ഇരുവശവും റബ്ബറും,തെങ്ങും കവുങ്ങുകളും നിറഞ്ഞു നില്കുന്നു.
അതിരപ്പള്ളിയിലെക്കുള്ള
മെയിൻ റോഡ് നല്ല രീതിയിൽ പണി കഴിപിചിട്ടുണ്ട്. കൃത്യമായി ലൈനുകളും ബോർഡുകളും ഉണ്ട്.
റോഡിനു ഒരു ഭാഗത്ത് എണ്ണ പനകളുടെ കൃഷി ആണ്. അടുത്ത് തന്നെ ഒരു ക്രിസ്ത്യൻ പള്ളിയുടെ
മനോഹരമായ കപ്പേള കണ്ടു.
കുറച്ചു സമയത്തെ യാത്രക്ക്
ശേഷം വനപ്രദേശം ദ്രിശ്യമായി. വലതു വശത്തെ എണ്ണ പന തോട്ടത്തിലുടെ ഒഴുകുന്ന പുഴ ആരുടെയും
മനം കവരുന്ന ദ്രിശ്യ ഭംഗി ഉള്ളതാണ് . പക്ഷെ ഡ്രൈവിങ്ങിനിടയിൽ അതിന്റെ ഭംഗി അസ്വതികുനത് അപകടത്തിനു കാരണം ഉണ്ടാക്കാൻ ഇടയുണ്ട്.റോഡ് വളരെ
വളവുകളും തിരിവുകളും ഉള്ളതാണ്.
20 നിമിഷത്തെ യാത്രക്ക് ശേഷം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വിദൂര ദ്രിശ്യം
നയനതിനു ഉന്മേഷം പകർന്നു. അതിരപ്പിള്ളി,വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ വളരെ അടുത്താണ് ഇടയിൽ
ചെറിയ ചർപ്പ വെള്ളച്ചാട്ടവും ഉണ്ട്. അതിരപ്പിള്ളി വാഴച്ചാൽ എന്നിവിടങ്ങളിൽ പ്രവേസിക്കുനതിനു
പൊതുവായ ഫീസ് നൽകണം.
അതിരപ്പിള്ളി
ചർപ്പ
വാഴച്ചാൽ
മുൻപ് പല തവണ സന്ദർസിചിട്ടുല്ലതുകൊണ്ടും വെള്ളം കുറവായതിനാലും അവിടെ ഇറങ്ങാൻ തോന്നിയില്ല.
അപ്പോൾ തന്നെ പ്ലാൻ 2 വർക്ക് ചെയ്തു . 80 കിലോമീറ്റർ യാത്ര ചെയ്ത് മലക്കപാറ വഴി വാൽപാറയിലെ ചായ തോട്ടങ്ങൾ, ഹിൽ സ്റ്റേഷൻ കാണാം. സാഹസികമായ തീരുമായിരുന്നു
അത്.
വാഴച്ചാൽ മുതൽ മലക്കപാറ
വരെ 60 കിലോമീറ്റർ ഉണ്ട് . കൊടും വനവും മനുഷ്യവാസം
ഇല്ല ,ആനകളും മറ്റു മൃഗങ്ങളും പകൽ പോലും റോഡിൽ കാണാം.എന്തെങ്കിലും അപകടം പറ്റിയാൽ കാര്യം
പോക്കാണ്.പക്ഷെ റോഡ് നല്ലതാണു . വണ്ടിയിൽ ആവശ്യത്തിനു പെട്രോൾ നിറച്ചു യാത്ര തുടങ്ങി
. അതിരപ്പിള്ളി കഴിഞ്ഞാൽ BSNL ഫോണിനു മാത്രമേ റേഞ്ച് ഉള്ളൂ. അതിനാൽ എനിക്ക് ആരെയും
അറിയിക്കാൻ പറ്റിയില്ല.എന്തെങ്കിലും അപകടം പറ്റിയാൽ ആര്ക്കും എന്നെ കുറിച്ച് വിവരം
കിട്ടുവാൻ പ്രയാസകരമാണ്. എന്നാലും പുതിയ വണ്ടിയിൽ ഉള്ള ആത്മവിശ്വാസവും യാത്രയോടുള്ള ആസക്തിയും എന്നെ മുന്നോട്ടു
തന്നെ നയിച്ചു.
വാഴച്ചാൽ ചെക്ക്പോസ്റ്റിൽ
എന്റെ വണ്ടി നമ്പറും മറ്റു വിവരങ്ങളും നൽകി . ഫോറെസ്റ്റ് ഓഫീസർ ശ്രദ്ധിച്ചു പോകണമെന്നുള്ള
മുന്നറിയിപ്പും തന്നു . മുൻപ് പല തവണ മറ്റു വനമേഖലകളിൽ യാത്ര ചെയ്തു പരിച്ചയമുല്ലതിനാൽ
അത്രയ്ക്ക് ഭയം തോണിയില്ല എന്നാൽ ഉള്ളിൽ ചെറിയ
ഭീതി ഉണ്ടായിരുന്നു. ഏകാനയുള്ള യാത്ര ആണ് എനിക്കോ വണ്ടിക്കോ എന്തെങ്കിലും സംഭവിച്ചാൽ
അറിയിക്കാൻ പോലും ഒരു മാർഗം ഇല്ല.
വാഴച്ചാൽ ഗേറ്റ് കഴിഞ്ഞു
2 കിലോമിറ്റർ കഴിഞ്ഞപ്പോഴേക്കും വനം അതി ഭീഗരം ആയി തോണി തുടങ്ങി. മൃഗങ്ങൾ സഞ്ചരിക്കുന്ന
മേഖല എന്നുള്ള ബോർഡുകൾ വഴിയിൽ തുടർച്ചയായി
പുതിയതും പഴയതുമായ അനപിണ്ടങ്ങൾ,ചില സമയത്ത് ആനയുടെ മണവും അനുഭവപെട്ടു.
ചില സ്ഥലങ്ങളിൽ ആദിവാസികൾ
നടന്നുവരുനത് കാണാമായിരുന്നു അവരോടു അപകടം വല്ലതും ഉണ്ടോ എന്ന് തിരക്കി കൊണ്ടായിരുന്നു
യാത്ര .റോഡ് നല്ലതും എന്നാൽ കൊടും വളവുകളും തിരിവുകളും നിറഞ്ഞതാണ് . ഓരോ വളവിലും
അപ്രതീക്ഷിതമായത് പ്രതീക്ഷിച്ചാണ് വണ്ടി ഓടിക്കുനത് . വേഗത കുറക്കുനതാണ് നല്ലത് എന്ന്
തോണി , അത്രക്കും രൂക്ഷമായ ആനയുടെ മണം ഉണ്ടായിരുന്നു . കുടാതെ ഇരുവസവും ആനയുടെ ഭക്ഷണമായ
ഇല്ലികാടുകൾ.
കുറച്ചു കഴിഞ്ഞപ്പോൾ സാഹചര്യവുമായി മനസ്സ് പോരുത്തപെട്ടു. ഭയവും ഭീതിയും മാറി.
യാത്ര അസ്വതിക്കാൻ തുടങ്ങി. നാട്ടുച്ചക്കുപോലും പ്രകാശം ഉള്ളിലേക്ക് വരൻ പ്രയസപെടുന്ന
വനം. കുറ്റൻ മരങ്ങൾ,വഴിയുടെ ഇരുവസവും ഇലകൾ മെത്ത പോലെ കിടക്കുന്നു. കുരങ്ങന്മാരും പക്ഷികളും
യഥേഷ്ടം വിഹരിക്കുന്നു. നല്ല കുളിര്മയുള്ള അന്തരീക്ഷം,ശുദ്ധമായ വായുവിന്റെ ഉന്മേഷം
എല്ലാം ഒരു പ്രത്യേക നവോന്മേഷം പകരുന്നത് ആയിരുന്നു.
വഴിയിൽ വാഹനങ്ങൾ വളരെ
കുറവാണെങ്കിലും ശ്രദ്ധിച്ചു പോയില്ലെങ്കിൽ എതിരെ വരുന്ന വാഹനങ്ങളുമായി ഇടിക്കാനുള്ള
സാധ്യത കുടുതലാണ്. അത്തരത്തിൽ അപകടപെട്ടു കിടക്കുന്ന വാഹനങ്ങൾ പല സ്ഥലങ്ങളിലും കണ്ടു.
ചെറുതും വലുതുമായ പുഴകൾ, അരുവികൾ ,തടാകങ്ങൾ, ഡാമുകൾ ,പവർ സ്റ്റേഷൻ എന്നിവ മലക്കപാറ വരെയുള്ള യാത്ര ഹൃദ്യമാക്കും. എല്ലാത്തിലും
ഉപരി വനത്തിന്റെ വന്യത പ്രത്യേക മാനസിക അവസ്ഥയിൽ
എത്തിക്കുന്നു.
കൂട്ടമായി വരുന്ന ബൈക്ക് രൈടെർ ഇവടെ സ്ഥിരമായി തെരഞ്ഞെടുക്കുന്ന
സ്ഥലമാണ് . ഏകദേശം 50 കിലോമിറ്റർ കഴിയുമ്പോൾ മലക്കപാറ പോലിസ് സ്റ്റേഷൻ പരിധി ആകും.കുറച്ചു
കൂടെ കഴിഞ്ഞാൽ വനം അവസാനിച്ചു കാപ്പി തോട്ടങ്ങൾ ആരംഭിക്കുക ആയി . ഇവിടെ നിറയെ കുന്നുകളാണ്
ഹോറെലുകളും ഉണ്ട് . കുടുതലും തമിഴ് ഭാഷ സംസരികുനവർ. എന്നാലും മലയാളം എല്ലാവർക്കും അറിയാം
മലക്കപാറയിൽ രണ്ടു
ചെക്ക് പോസ്റ്റുകൾ ഉണ്ട് ഒന്ന് കേരളത്തിന്റെയും
മറ്റൊന്ന് തമിഴ്നാടിന്റെയും . വാഴച്ചാൽ ചെക്ക് പോസ്റ്റിൽ നിന്നും തന്ന സ്ലിപ്
മലക്കപാറയിലെ കേരളത്തിന്റെ ചെക്ക് പോസ്റ്റിൽ കൊടുത്തു. അതിരപ്പള്ളി വഴി തിരിച്ചു വരേണ്ടവർ
3 മണിക്ക് മുൻപ് മലക്കപാറ ചെക്ക്പോസ്റ്റ് കടക്കണം അല്ലെങ്കിൽ പ്രവേസനം കിട്ടില്ല. ശേഷം 25 കിലോമിറ്റർ അകലെയുള്ള വല്പാറൈയിലേക്ക്
, ചായ തോട്ടങ്ങളാണ് ലക്ഷ്യം. മലക്കപാറയിൽ നുന്നും യാത്ര ചെയ്യുമ്പോൾ കാപ്പി തോട്ടങ്ങൾ വളരെ കുറച്ചു ദുരതെക്ക്
മാത്രമാണ് ഉള്ളത് ശേഷം ചായ തോട്ടങ്ങളാണ്.വല്പാറൈ പോകുന്ന വഴിയിൽ ഷോളയാർ ഡാമും കണ്ടു.
ഇതിന്റെ വശത്ത് കുടെയുള്ള റോഡ് ഡാമിന്റെ
വിവധ ദ്രിശ്യങ്ങൾ സമ്മാനിക്കുന്നു .
വീണ്ടും ഞാൻ യാത്ര
തുടർന്നു. ചുറ്റും ചായ തോട്ടങ്ങളുടെ കുന്നുകൾ. ഏകദേശം 2 മണി ആയിരിക്കുന്നു ഭക്ഷണം കഴിച്ചിട്ടില്ല.
യാത്ര ചെയ്യാനുള്ള ദൂരം ആലോചികുമ്പോൾ ഓരോ നിമിഷവും വിലപ്പെട്ടത് അന്ന് എന്ന് തോണി. ഞാൻ എവിടെ അന്നെന് ആര്ക്കും അറിയില്ല
എന്ന കാരണവും നേരത്തെ തിരിക്കാൻ പ്രേരിപ്പിച്ചു . ഫോണിൽ റേഞ്ച് വന്നിട്ടില്ല. ഏതയാലും
ഒരു ചായും കുടിച്ചു തൊഴിലാളികളുടെ സഹകരണതോടെ പ്രവര്ത്തിക്കുന്ന കടയിൽ നിന്നും കുറച്ചു
ചായ പൊടിയും വാങ്ങി വല്പാറൈ യാത്ര തുടർന്നു
.
ചുറ്റും കണ്ണെത്താത്ത
ദൂരത്തോളം കുന്നുകളും നിറയെ ചായ തോട്ടങ്ങളും
മാത്രം. കരടികളും ആനകളും പുലികളും കാട്ടുപോത്തുകളും കട്ടുപന്നികളും ഇവിടെ സാധാരണമാണ്.ഇളം
പച്ച നിറത്തിലുള്ള ചായ തോട്ടങ്ങളിൽ വെയിൽ അടിക്കുമ്പോൾ അസാധാരണമായ സൌന്ദര്യം ഇവിടേക്കുള്ള
യാത്രയെ കുടുതൽ അകര്ഷകമാക്കുന്നു .രണ്ടു കുന്നുകൾ കൂടി പിന്നിട്ട് കഴിഞ്ഞപ്പോൾ ജനങ്ങൾ
താമസിക്കുന്ന സ്ഥലങ്ങളും തേയില ഫാക്ടറികളും കണ്ടു. വിവധ കുന്നുകളിൽ ചിതറി കിടക്കുന്ന
വീടുകൾ. ജനങ്ങൾ ഇവിടെ എങ്ങനെ അണോവോ സഞ്ചരിക്കുനത് വാഹനങ്ങൾ വളരെ കുറവാണു റോഡുകൾ മലകളെ
ചുറ്റിയാണ് ഉണ്ടാക്കിയിരിക്കുനത്.
വല്പാറൈ പട്ടണം വലുത് അല്ലെങ്കിലും ചെറുത് എന്ന് പറയാൻ ആകില്ല .ഇവിടെ ചെറിയ
താമസ സൗകര്യം ലഭ്യമാണ്. തമിഴ്നാട് ബസ് സർവീസ്
ഇവിടെ ഉണ്ട് .കേരളത്തിലെ ചാലക്കുടിയിൽ നിന്നും
ഇവിടേയ്ക്ക് ബസ് ഉണ്ട്.അകലെ നിന്നും നോക്കുമ്പോൾ കുനിന്മേലുള്ള വല്പാറൈ പട്ടണം കാണാൻ ഭംഗി ഉണ്ട്.പൊള്ളാച്ചിയിൽ
നിന്നുമാണ് ഇവിടേയ്ക്ക് സാധനങ്ങൾ കൊണ്ട് വരുനത്.
വല്പാറൈയിൽ നിന്നും തിരിച്ചു പൊള്ളാച്ചി വഴി ആളിയാർ ഡാം കണ്ടിട്ട് പോകാൻ തിരുമാനിച്ചു.വല്പാറൈയിൽ വെച്ച് വഴി ചോദിച്ചു മനസ്സിലക്കുനതിനിടയിൽ പറഞ്ഞു തന്ന ആളുടെ സുഹൃത്ത് പൊള്ളാച്ചിയിലേക്ക് ഉണ്ടെന്നു പറഞ്ഞപ്പോൾ കൂടെ കൂട്ടി . സുരേഷ് എന്നാണ് പേര് പുള്ളികാരന് വല്പാറൈ സ്വദേശിയാണ്.അദ്ദേഹം വല്പാറൈയെ കുറിച്ചും കാണാനുള്ള സ്ഥലങ്ങളെ കുറിച്ചും പറഞ്ഞു തന്നു. ഏകദേശം 60 കിലോമീറ്റർ ഉണ്ട് വല്പാറൈയിൽ നിന്നും പൊള്ളാച്ചിയിലേക്ക് .40 ഹെയർപിൻ വളവുകളും. ആളിയാർ ഡാം കുടാതെ പവർ സ്റ്റേഷൻ മറ്റൂ മനോഹര സ്ടലങ്ങളെ കുറിച്ചും സ്ഥിരമായി വന്യ മൃഗങ്ങൾ ഇറങ്ങാരുള്ളതും പറഞ്ഞു.ആനകൾ .കരടികൾ,കാട്ടുപോത്തുകൾ കാട്ടുപന്നി കുരങ്ങുകൾ ഇവ സ്ഥിരമായി കാണപെടുന്ന സ്ഥലങ്ങളും സൂചിപിച്ചു. നിറയെ തേയില കുന്നുകൾ ആയതിനാൽ ദുരെ ഉള്ള മൃഗങ്ങളെ കാണാനുള്ള സാധ്യത ഉണ്ടായിരുന്നു. പക്ഷെ ഒനും കണ്ടില്ല. വഴിയുടെ സൈഡിൽ കട്ടുപന്നികളും സിംഹവലാൻ കുരങ്ങുകളും സ്വൈരവിഹാരം നടത്തുന്നു . ഫോറെസ്റ്റ് ഗാര്ഡ് ക്യാമറകൾ വെച്ചിട്ടുല്ലതിനാൽ അവയെ ആരും പിടികാറില്ല .
അവടത്തെ ഏറ്റവും വലിയ
മലയെ "അക്ക മല" എന്നാണ് വിളിക്കപെടുന്നത്. ഉച്ചക്ക് പോലും കമ്പിളി ഡ്രസ്സ്
ധരിക്കണം അത്രയ്ക്ക് തണുപ്പാണ് . മുടൽ മഞ്ഞു കൈ കൊണ്ട് തൊടാം എന്ന ഉയരത്തിൽ ആണ് . തൊട്ടടുത്തുള്ള
മലയുടെ ഉയർന്ന ഭാഗം മുടൽ മഞ്ഞു മൂലം കാണാൻ കഴിയുമായിരുനില്ല. കുറച്ചു കഴിഞ്ഞപ്പോൾ വല്പാറൈ
എസ്റ്റേറ്റ് നിർമാണത്തിൽ മുൻകൈ എടുത്ത സായിപ്പിന്റെ പ്രതിമ കണ്ടു അവടെ തന്നെ നല്ലൊരു
വ്യൂ പോയിന്റ് ഉണ്ട്.വല്പാറൈ നല്ല കാഴ്ച സമ്മാനിച്ചു. താഴേക്ക് നോക്കിയാൽ അത്യഗാതമായ
കൊക്ക ആണ്.
C A Carver Masrh`s statue (The Pioneer of Valaparai)
അവടെ നിന്നും യാത്ര
തുടർന്നു തണുപ്പ് കാരണം പല്ലുകൾ കുട്ടി ഇടിക്കാൻ തുടങ്ങി 20 നിമിഷം കഴിഞ്ഞപ്പോൾ ചായകട
കണ്ടു അവടെ നിന്നും ചായ കുടിച്ചു അല്പം കഴിഞ്ഞപ്പോൾ മറ്റൊരു വ്യൂ പോയന്റ് എത്തി മലകളുടെ മുകളില നിന്നും മറ്റു
കുഞ്ഞു മലകളെ ഒരുമിച്ചു കാണാനുള്ള ഭയ്ഗ്യം ഉണ്ടായി. ഇവിടെ റോഡിനു നല്ല വീതി ഉണ്ട്.
പിന്നെയും ഹെയർ പിന്നുകൾ കഴിഞ്ഞു ആളിയാർ ഡാമിന്റെ വ്യൂ പോയന്റിൽ എത്തി . ഒരു ഹയര്പിൻ വളവിലാണ് ഇത്. അടുത്ത 90 ഡിഗ്രീയിൽ
ഉയര്ന് നിൽക്കുന്ന മലയാണ് .അവടെ വരയാടുകൾ ഒരു കുസലുമില്ലതെ നടക്കുന്നു.സുയിസൈഡ് പോയന്റും
കൂടെ അത് .അവിടെ മതിലിൽ നാലു കുരങ്ങന്മാർ ഇരിക്കുന്നുണ്ടായിരുന്നു യാത്രകരുടെ ബാഗുകൾ
പാക്കെറ്റുകൾ കാറിന്റെ ചില്ലിലൂടെ ഉള്ളിലുള്ള സാധങ്ങൾ വരെ ഇവ കൈക്കലാക്കും .ബൈക്കിൽ
വെച്ചിട്ടുള്ള ബാഗിന്റെ സിബ്ബ് വരെ ഇവ തുറന്നു സാധനങ്ങൾ എടുക്കും. ഇവയെ അകറ്റി നിർത്താൻ ഒരു വടി നിര്ബന്ധമായും ഉണ്ടായിരിക്കണം, ബൈക്ക് പാർക്ക് ചെയ്ത് തിരിഞ്ഞതും ഒരു കുരങ്ങൻ അത് സ്വന്തമാക്കി. അവടെ നിന്നും ആളിയാർ
ഡാമിന്റെ വിദൂര ദൃശ്യം ആസ്വദിച്ച ശേഷം തെഴെക്ക് യാത്ര തിരിച്ചു . 4 നിര് പിൻ കഴിഞ്ഞപ്പോൾ
മുകളിലേക്ക് നോക്കി അപ്പോഴാണ് അത്ഭുതപ്പെടുത്തുന്ന ഉയരത്തില നിന്നാണ് ഞങ്ങൾ വന്നത്
എന്ന് മനസ്സിലയത്
ആളിയാർ ഡാമിലെക്കു പോകുന്നതിനു മുന്പായി ഒരു ചായും വടയും കഴിച്ചു.ക്യാമറക്കും
രണ്ടു പേർക്കുമുള്ള പാസ് എടുത്തു മനോഹരമായ പുന്തോട്ടവും ചെരുകുലങ്ങളും കടന്നു ഡാമിൽ
പ്രവേശിച്ചു.ചുറ്റും മലമടക്കുകളാൽ വലയം ചെയ്യപ്പെട്ട നയനമനോഹര ദൃശ്യം.മുടൽമഞ്ഞിലൂടെ
മലമടക്കുകളിളുടെ പ്രകാശം വരുനത് എത്ര നേരം നോക്കിനിന്നാലും മതിവരില്ല .
5.30 നു ശേഷം മനസില്ലാമനസ്സോടെ അവിടെ നിന്നും തിരിച്ചു.
ഫോണ്‍ ഓണാക്കി റേഞ്ച് ഉണ്ട് . അപ്പോൾ തന്നെ കാൾ വന്നു ആരോടും പറയാതെ പോയതിനു കിട്ടേണ്ടത്
കിട്ടി. കുടെയുള്ള സുഹൃത്തിനെ ഭാവഭേതം കാണിക്കാതെ ബൈക്ക് ഓടിച്ചു. പൊള്ളാച്ചി ബസ് സ്റ്റാൻഡിൽ സുരേഷിനെ ഇറക്കിയിട്ട് മൊബൈൽ നമ്പറും കൈമാറി ത്രിശുരില്ലെക്ക്
പാലക്കാടു വഴി യാത്ര തുടങ്ങി . അങ്ങനെ തുടർച്ചയായി
322 കിലോമിറെർ ബൈക്ക് ഓടിച്ചു 9 മണിയോട്
കുടി വീട് എത്തി.
അവധി ആഘോഷം അങ്ങനെ
അതിരപ്പിള്ളി മലക്കപാറ വലപറൈ ആളിയാർ ഡാം സന്ദർശനത്തോടെ ഒരുവിധം തൃപ്തികരമക്കി.
ആദ്യമായുള്ള മലയാളത്തിലെ രചനയാണ് തെറ്റുകുറ്റങ്ങൾ ക്ഷമികുക
.
No comments:
Post a Comment