മെയ് മാസത്തിലെ അലസമായ
ദിവസത്തിൽ തികച്ചും യാദൃശ്ചികമായിട്ടാണ് അതിരപ്പിള്ളി വാഴച്ചാൽ കാണാൻ സാഹചര്യം ഉണ്ടായത്
. വേനൽ കാലമായതിനാൽ നല്ല ചൂടുള്ള കാലാവസ്ഥ ആണ് . വെള്ളച്ചാട്ടത്തിൽ വെള്ളം കുറവായിരിക്കും
എന്ന മുൻ ധാരണ്ണയിലണ്ണ് പുറപ്പെട്ടത് .എന്നാൽ
തുടർച്ചയായി പെയ്ത വേനൽ മഴ നിരാശ പെടുത്തിയില്ല .
ഇവിടെ പ്രധാനമായും
മൂന്ന് വെള്ളച്ചാട്ടങ്ങളും നിബിഡമായ വനവും ആണ് ഉള്ളത്.അതിരപ്പിള്ളി ,വാഴച്ചാൽ ,ചർപ്പ
എനിവയാണ് വെള്ളച്ചാട്ടങ്ങൾ`. കുടാതെ അരൂർ മുഴി ,തുമ്പൂർ മുഴി ,എഴാറ്റുമുഖം
,silverstorm വാട്ടർ തീം പാർക്ക് എനിവയും അടുത്ത് തന്നെ ആണ് .
അതിരപ്പിള്ളി കഴിഞ്ഞാൽ
വനം ആണ്.ആനയും കാട്ടുപോത്തുകളും സാധാരണ കാഴ്ച ആണ് .വാഴച്ചാൽ, കേരളത്തിന്റെ സംസ്ഥാന
പക്ഷി അയ മലമുഴക്കി വേഴാമ്പലുകളുടെ സംരക്ഷണകേന്ദ്രം കൂടി ആണ്.
അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള
കുത്തനെ ഉള്ള ഇറക്കവും കയറ്റവും ക്ഷീണിപ്പിക്കുവാൻ
സാധ്യത ഉള്ളതിനാൽ ആദ്യം വഴച്ചാലിലേക്ക് പുറപ്പെ
ട്ടു .
അതിരപ്പിള്ളി കഴിഞ്ഞാൽ
സുര്യപ്രകശം പോലും കടത്തിവടാത്ത അത്രക്കും കൂട്ടമായി വളർന്നു നിൽക്കുന്ന മുളം കാടുകൾ ആണ് റോഡിനു ഇരുവശത്തും തണൽ വിരിക്കുന്നത്
.കുരങ്ങുകളുടെ വിഹാരകേന്ദ്രം ആണ് ഇവിടെ, ശ്രദ്ധിചില്ലെങ്കിൽ കൈയിൽ ഉള്ള ക്യാമറയും മൊബൈൽ
ഫോണും ഇവ തട്ടി പറിക്കും . ഇടയ്ക്കിടെ മലയണ്ണാനുകളെയും കാണാം .മുളം കാടുകൾ കഴിഞ്ഞാൽ
വിവിധ വന്മരങ്ങളും കുറ്റിചെടികളും പാറകൂട്ടങ്ങളും നയനാനന്ദകരമണ്.
അതിരപ്പിള്ളിക്കും
വഴച്ചാലിനും ഇടയിൽ റോഡിനു അഭിമുഖമായി ചർപ്പ വെള്ളച്ചാട്ടം കാണാം . ഇത് അതിരപ്പിള്ളിയെ
അപേക്ഷിച് ചെറുത് ആണ്.വേനലിൽ വെള്ളം വറ്റാറുണ്ട് , പക്ഷേ വേനൽമഴയെ തുടർന്ന് വെള്ളം
ഉണ്ടായിരുന്നു.
Charppa Water Fall
Charppa Water Fall
അൽപസമയം അവിടെ ചിലവഴിച്ച
ശേഷം വഴചാലിലെക്കു പുറപ്പെട്ടു10 നിമിഷം വേണ്ടിവന്നു അവിടെ എത്തിച്ചേരാൻ , റോഡിനു വീതി
കുറഞ്ഞുവന്നു. ഇടതു വശത്ത് കുന്നും വലതുവശത്ത്
അഗാതമായ പുഴയും ആണ് കുടാതെ വന്യമായ കടും പിന്നെ വന്യമൃഗങ്ങളുടെ സഞ്ചാര മേഖല
എന്നബോർഡുകളും യാത്രക്ക് ചെറിയ ഭീതി ഉളവാക്കി . മികച്ച റോഡ് നിർമാണവും സ്റ്റീൽ വേലിയും
സുരക്ഷിത യാത്രക്ക് മികവു കുട്ടുന്നുണ്ട് .
vazhachal water fall
vazhachal
കടുത്ത വേനലിൽ പോലും
എയർ കണ്ടിഷൻ ചെയ്ത ഹാൾ പോലെ ആണ് ഇവിടെ. വഴച്ചലിൽ പ്രവേശി ക്കുനതിനും അതിരപ്പിള്ളിയിൽ
പ്രവേശി ക്കുനതിനും ഒരു പാസ് മതി.അത് ഗേറ്റിൽ കാണിച്ചു വാഴച്ചാൽ വെള്ളച്ചാട്ടത്തിലെക്കുള്ള പാതയിലേക്ക് പ്രവേശിച്ചു
. ഇവിടം പാർക്ക് ആണ്. വൻ മരങ്ങളും ചെറിയ അരുവികളും പുന്തോട്ടങ്ങളും കുട്ടികൾക്ക് കളിക്കാനുള്ള
ഉഞ്ഞാലുകളും ഉണ്ട് .കുടാതെ വിശ്രമ കേന്ദ്രങ്ങളും
ഉണ്ട്. ഉച്ചക്കുപോലും കുളിരുള്ള കാലാവസ്ഥ ആണ് .
vazhachal
vazhachal
ഇവിടം പിന്നിട്ട്
വെള്ളച്ചാട്ടം ദ്രിശ്യമകുന്ന ഇടത്തിലേക്ക് എത്തി . 50 മീറ്ററോളം നീളത്തിൽ ചെരിഞ്ഞ്
അടുക്കും ചിട്ടയും ഇല്ലാതെ ഉയർന്നും താഴ്ന്നും
കിടക്കുന്ന പാറയിലുടെ വെള്ളം പതഞ്ഞ് ഉയർന്നും താഴ്ന്നും ഒഴുകുന്നു . നിമിഷങ്ങളോളം നമ്മളുടെ
മനസ്സിനെയും മിഴികളെയും സ്വർഗലോകത്തിലേക്കു
പിടിച്ചുയർത്തുന്ന സൌമ്യമായ കാഴ്ച.
vazhachal water fall
നദിയിൽ വെള്ളം കുറവാണെങ്കിലും
നല്ല അടിയൊഴുക്ക് ഉണ്ട്.കുടാതെ പാറകളിലെ വഴുക്കലും
അപകടം ഉണ്ടാക്കുന്നു .അതുകൊണ്ട് നദിയിലേക്കുള്ള
പ്രവേശനം തിളങ്ങുന്ന സ്റ്റീൽ കൊണ്ടും കോണ്‍ഗ്രീട്ടിൽ മുള പോലെ നിർമിച്ചിരിക്കുന്ന
വേലി കൊണ്ട് നിയന്ദ്രിച്ചിരിക്കുന്നു.ആവശ്യത്തിനു ഗാർഡുകളും ഉണ്ട് . എകദേശം ഒരു മണിക്കൂർ
അവിടെ ചിലവഴിച്ചതിന് ശേഷം അതിരപ്പിള്ളിയില്ലേക്ക് നിറഞ്ഞ സന്തോഷത്തോടെ യാത്ര തുടങ്ങി.
vazhachal
vazhachal
നല്ല തിരക്കുള്ളതിനാൽ
പാർക്കിംഗ് അൽപം ദൂരെ ആണ് ചെയ്തത്. ഇവിടെ നിറയെ ഹൊട്ടെലുകലും അലങ്കാര വസ്തുക്കളും കളിപാട്ടങ്ങളും
ലഭിക്കും. അടുത്ത് തന്നെ പെട്രോൾ സ്റ്റേഷനും ഉണ്ട്.പെട്രോൾ സ്റ്റേഷനിൽ എയർ നിറക്കാനുള്ള
സൌകര്യവും ഉണ്ട് .
ഇവിടത്തെ ഗേറ്റിൽ ടിക്കറ്റ് കാണിച്ചു, കാടിനുള്ളിലുടെ ഏകദേശം 1 കിലോമിറ്റർ നടക്കണം വെള്ളച്ചാട്ടത്തിൽ എത്താൻ .വഴി കല്ലുപാകി വൃത്തിയായി പരിപലിക്കുന്നുണ്ട്. വഴിയിൽ വെള്ളത്തിൽ ഇറങ്ങരുത് എന്നുള്ള മുന്നറിയിപ്പും മുന്പ് ഇവിടെ അപകടത്തിൽ പെട്ടവരുടെ എണ്ണവും വിവരിക്കുനുണ്ട് .പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കാനുള്ള നിർദേശങ്ങളും ഉണ്ട്.കുരങ്ങന്മാർ കള്ളന്മാരെ പോലെ ചുറ്റും ഉണ്ട്,തരം കിട്ടിയാൽ കയിൽ ഉള്ളത് തട്ടിപറിക്കും അതുകൊണ്ട് ഞാൻ ഒരു വടി എടുത്തു കൈയിൽ പിടിച്ചു.
വെള്ളച്ചാട്ടത്തിന്റെ
ഹുങ്കാരവം കേട്ടുതുടങ്ങി .അടുക്കും തോറും ശബ്ധം കൂടി വരുന്നു ഒപ്പം ആകാംക്ഷയും .വെള്ളച്ചാട്ടത്തിനു
അടുത്ത് എത്താറാകുമ്പോൾ മുള കൊണ്ട് ഉണ്ടാകിയ ഇരിപിടങ്ങൾ ഉണ്ട്.കരകൌശല വസ്തുകളുടെ വില്പനശശാല,ശുചിമുറികൾ
എന്നിവ ഉണ്ട്.
Athirappilly
Athirappilly
ജനങ്ങൾ നദിയുടെ അരികിൽ
നീന്തുകയും കളിക്കുകയും ചെയ്യുന്നുണ്ട് .വഴുക്കലും പാറകളിലെ ആഗതമായ വിള്ളലുകളും കുടാതെ ശക്തമായ അടിയൊഴുക്കും ശ്രദ്ധിക്കേണ്ടത് ആണ്
. അപകടമേഖലകളിലേക്ക് പോകുന്നവരെ ഗാർഡുകൾ വിസിലടിച്ചു
തിരിച്ചു വിളിക്കുണ്ട്.വെള്ളച്ചട്ടതിലേക്ക് പോകുന്നവരെ നീരീക്ഷിക്കാൻ മുളകൊണ്ട് ഉണ്ടാക്കിയ
എറുമാടവും,വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോകാതിരിക്കാൻ വേലിയും ഉണ്ട്.
Athirappilly
മലകൾക്കിടയിലുടെ തെളിനീർ ശാന്തമായി ഒഴുകി വന്നു 25 അടിയോളം താഴ്ചയിലേക്ക് കുത്തനെ പതഞ്ഞ് പതിക്കുന്ന വെള്ളച്ചാട്ടം വീണ്ടും
മലകൾക്കിടയിൽ സൌന്ദര്യത്തിന്റെ പ്രതിരൂപമായി ദൂരേക്ക് ഒഴുകുന്നു . വെള്ളച്ചാട്ടത്തിൽ
നിന്നും ജലകണങ്ങൾ ദുരേക്ക് പറന്നു പോകുന്നതും അതിൽ മഴവില്ലുകൾ തെളിഞ്ഞു നിൽക്കുന്ന
കാഴ്ച ഉൾപുളകം കൊള്ളിക്കുന്നു.
Athirappilly
അതിരപ്പിള്ളിയുടെ
മുകള ഭാഗത്തുനിന്നുള്ള കാഴ്ച മതിയാക്കി താഴേക്ക് പോകാൻ തയ്യാറെടുത്തു.വളരെ കുത്തനെ
ഉള്ള ഇറക്കം ആണ്. കാല് തെറ്റിയാൽ പിന്നെ ഉരുണ്ട് താഴ്ഭാഗം വരെ എത്താനുള്ള സാധ്യത ഉണ്ട്
അതുകൊണ്ട് ശ്രദ്ധിച്ചാണ്
ഓരോ അടിയും വെച്ചത് . ഇപ്പോൾ കയറ്റത്തെക്കളും ബുദ്ധിമുട്ടാണ് ഇറക്കം എന്ന് തോന്നിപോകുന്നു
.
Athirappilly
Athirappilly
Athirappilly
ഇല്ലിക്കാടുകൾ നിറഞ്ഞു നിൽക്കുന്നതും വെള്ളച്ചാട്ടത്തിൽ നിന്നും വരുന്ന ജലകണങ്ങൾ നിറഞ്ഞ ഇവിടം തികച്ചും വത്യസ്തമായ അനുഭവമാണ്. വസ്ത്രങ്ങൾ എല്ലാം നനഞ്ഞു കുതിരും.നദിതീരത്ത് നിറയെ പാറകളാണ് .ഇല്ലികടുകൾക്ക് ഇടയിലുടെ വെള്ളച്ചാട്ടത്തിന്റെ ദ്രിശ്യം കടുത്ത കോടമഞ്ഞിലുടെ കണുനത് പോലെ ആണ് .ആളുകൾ പാറകളിൽ നിന്ന് ഫോട്ടോ എടുക്കുകയും ജലകണങ്ങളിൽ ഉല്ലസിക്കുകയും ചെയ്യുന്നുണ്ട് . വാടർപ്രൂഫ് അല്ലാത്തത് എല്ലാം വടർഫിൽ ആകുന്നുണ്ട് .പാറകളിലുടെ ശ്രദ്ധയോടെ കയറിയാൽ ഏകദേശം വെള്ളച്ചാട്ടത്തിന്റെ അടുത്ത് നില്ക്കാം. ഇവിടെ വെള്ളച്ചട്ടതിൽനിന്നും ഉള്ള ശക്തമായ കാറ്റിൽ ജലകണങ്ങൾ വീശിയടിക്കുന്നു.ഇവിടെ നിന്നു വെള്ളച്ചാട്ടത്തിന്റെ പൂർണരൂപം അടുത്തുനിന്നു ആസ്വദിക്കാം .തികച്ചും ഭീതിപെടുത്തുന്ന സൌന്ദര്യം.ചെവി അടഞ്ഞു പോകുന്ന ശബ്ധവും കാറ്റും കണ്ണും മനസ്സും നിറയെ വെള്ളച്ചാട്ടത്തിന്റെ ആസ്വാദ്യത .
Athirappilly
Athirappilly
തിരിച്ചിറങ്ങിയപ്പോൾ
എന്തോ പ്രത്യേകമായ അനുഭൂതി നഷ്ടമായത് പോലെ തോണി എന്നാലും വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം
മനസ്സിൽ നിറഞ്ഞു നില്ക്കുന്നു . പിന്നീടു ഇറങ്ങിയ കുന്നു കഷ്ടപെട്ട് കയറി മുകളില
15 നിമിഷം വിശ്രമിച്ചു വിയര്പ്പ് മാറ്റി തിരിച്ചു.
Do you need Finance? Are you looking for Finance? Are you looking for finance to enlarge your business? We help individuals and companies to obtain finance for business expanding and to setup a new business ranging any amount. Get finance at affordable interest rate of 3%, Do you need this finance for business and to clear your bills? Then send us an email now for more information contact us now via (financialserviceoffer876@gmail.com) whats-App +918929509036 Dr James Eric Finance Pvt Ltd Thanks
ReplyDelete