Thursday, October 15, 2015

മുനിയാട്ടുക്കുന്ന്-muniyattukunnu,Thrissur




തൃശ്ശൂരിൽ കൊടകരക്ക് അടുത്ത് മറ്റത്തൂർ പഞ്ചായത്തിൽ ഇന്ജകുണ്ട് എന്ന ഗ്രമാത്തിനടുത്ത് പുരാതനമായ  മുനിയറകൾ സ്ഥിതി ചെയ്യുന്ന പ്രദേശം  ആണ് മുനിയാട്ടുക്കുന്ന്വളരെ ഉയർന്നു വിസ്താരമായ പാറയുടെ  മുകളിലാണ് ഇത് ഉള്ളത്.  12ഓളം ഉണ്ടായിരുന്നവ, ഇപ്പോൾ അശസ്ത്രിയമയ പാറ ഖനനം മൂലം ഒന്ന് മാത്രമാണ് അവശേഷിക്കുന്നത് . മികച്ച റോഡ്സൌകര്യം വളരെ അടുത്ത് വരെ  ഉണ്ട്. എന്നാൽ എത്തിചേരുനതിനു ബസ്സൗകര്യം 2 കിലോമീറ്റെർ അടുത്ത് വരെ ഉണ്ട് . ശേഷം ഓട്ടോ തന്നെ ശരണം.




കൃഷി  ഇടങ്ങളുടെ  ഗ്രാമീണ  സൌന്ദര്യം ആസ്വദിച്ചു കുന്നിൻ ചെരുവുകളിളുടെ  യാത്ര ചെയ്തു വേണം ഇവിടേയ്ക്ക് പ്രവേശിക്കുനത്. ചുറ്റുപാടുമുള്ള പച്ചവിരിച്ച പറമ്പുകളുടെയും നിരകളായുള്ള  മലകളുടെ  ദ്രിശ്യവും തണൽ വിരിച്ച  റോഡിലുടെ യാത്രയും  മുനിയാട്ടുക്കുന്നിലേക്ക് എത്തുനതിനു മുൻപേ നവോന്മേഷം ഉണ്ടാക്കുണ്ട്.




മുനിയാട്ടുക്കുന്ന്  തിരിച്ചറിയുന്നതിനു പ്രത്യേക ബോർഡ് ഒന്നും കാണാൻ സാധിച്ചില്ല.  ഇടതു വശത്തു ഉയർന്നു കാണപ്പെട്ട പാറ ആണെന്നു  ഊഹിച്ചു എന്നാലും നേരെ റോഡു കണ്ടപ്പോൾ പോയി നോക്കാം എന്ന് വിചാരിച്ചു . എത്തിപെട്ടത് പ്രവർത്തനം നിർത്തിയ കരിങ്കൽ  ക്രഷരിന്റെ  ഭാഗത്താണ് . ഇത് കുന്നിൻ മുകളിലാണ് . ഇവിടെ നിന്ന് ഉള്ള ചുറ്റുപാടുമുള്ള കാഴ്ച അതിമനോഹരമാണ് .









കുന്നിൻ ചെരുവുകളും, സമതലങ്ങളും , പുക ഉയരുന്ന ഗ്രാമങ്ങളും വളരെ വിശാലമായ ദ്രിശ്യം നൽകുന്നു. പാറ പൊട്ടിച്ചെടുത്ത  കുളങ്ങളും  തട്ടുകളും സാഹസിക വിനോദ സഞ്ചാര  മേഖലകുടെ  പ്രതിതി നല്കുന്നു .








ഇവിടെ ചുറ്റികറങ്ങിയിട്ടും മുനിയറ കാണാതെ നിരാസപ്പെട്ടു തിരിച്ചിറങ്ങി. പിന്നെ വരുന്ന വഴിയിൽ കണ്ട ഉയർന്ന പാറയിൽ എന്ന് ഊഹിച്ചു കയറി. ഇവിടെ ഒരു ഭണ്ണ്ടാരാവും അതുമു മുകൾ ഭാഗത്തായി കുരിശും സ്ഥാപിച്ചിട്ടുണ്ട്.  ഊഹം തെറ്റിയില്ല മുനിയറ കണ്ടെത്തി.പൂർണമായ രൂപത്തിൽ ഒന്നും ഇടതുവശത്തായി മുകൾഭാഗം ഇല്ലാത്തത് ഒന്നും കൂടെ കണ്ടു. ഇവിടേയ്ക്ക് കയറുവാൻ അല്പം സഹസികമാണ് എന്നാലും മുനിയറയും കുന്നിൻ മുകളിലെ ദ്രിശ്യ ചാരുതയും ഹൃദയം നിറച്ചു.


 മുനിയറ
മുനിയറ

Saturday, August 8, 2015

കാരിക്കടവ് ,ശാസ്ത്താപുവ്വം ആദിവാസി ഊരുകളിലുടെ വനയാത്ര

കുന്നുകളും മലകളും കാട്ടുചോലകളും താണ്ടി പക്ഷികളും വന്യമൃഗങ്ങളും വിഹരിക്കുന്ന സ്ഥലങ്ങളിലുടെ സഞ്ചരിക്കാൻ അനുയോജ്യമായ പ്രദേശം തൃശ്ശൂരിൽ കൊടകരക്കടുത്ത് മറ്റത്തൂർ പഞ്ചായത്തിൽ ഉണ്ട് .കാരിക്കടവ് ,ശാസ്ത്താപുവ്വം റോഡിലുടെ അല്പം സാഹസികത ഇഷ്ടപെടുന്നവർക്ക് കല്ലും മണ്ണും കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡിലുടെ സഞ്ചരിച്ച്  ആദിവാസി ഊരുകൾ സന്ദർശിച്ച്  ഒരു യാത്രയുടെ സംതൃപ്തി ഉൾക്കൊള്ളവുന്നതാണ്. വനംവകുപ്പിന്റെ അനുമതി ഇല്ലാതെ ഇവിടേയ്ക്ക് യാത്ര ചെയ്യുനത് ഉചിതം അല്ല.



മറ്റത്തൂർ പഞ്ചായത്തിലെ കോടാലിയിൽ നിന്നുമാണ് യാത്ര ആരംഭിച്ചത്. ഇവിടെനിന്നും മുരുക്കുങ്ങൽ എന്ന സ്ഥലത്തേക്ക് 2 കിലോമിറ്റർ സഞ്ചരിച്ചു അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു താളുപ്പാടം എന്നാ ഗ്രമത്തിലുടെ  തേക്കിൻ കാടുകൾ പിന്നിട്ട് ഹരിസ്സണ്‍ മലയാളം റബ്ബർ എസ്റ്റെറ്റിൽ എത്തിച്ചേർന്നു .കുത്തനെ ഉള്ള കയറ്റവും ഇറക്കവും കൊടും വളവുകളും വാഹനത്തിന്റെ വേഗത കുറക്കാൻ നിർബന്ധിതരാക്കി. മാനുകളേയും കാട്ടുപന്നികളെയും ഭാഗ്യമുണ്ടെകിൽ കാണാം. വലിയ തേക്കുമരങ്ങൾ,കുറ്റികാടുകൾ ,ചൂരൽ വള്ളികളുടെ കൂട്ടങ്ങൾ, ഇഞ്ചപുല്ല് , വിവിധ പക്ഷികളുടെ ശബ്ദം അല്ലാതെ മറ്റൊന്നും ഇവിടെ ഇല്ല. തേക്കിൻ മരത്തിൽ ആണ്‍മരംകൊത്തി പക്ഷികൾ കൊത്തുമ്പോൾ ഉണ്ടാകുന്ന "ടൊക്  ടൊക്  " ശബ്ദം വേറിട്ട്‌ നിന്നു.


അല്പം കഴിഞ്ഞപ്പോൾ "മുപ്ലി" എന്ന മലയോര കുടിയേറ്റ ഗ്രാമത്തിൽ എത്തിച്ചേർന്നു പിന്നീട് ഹരിസ്സണ്‍ മലയാളം റബ്ബർ എസ്റ്റെറ്റിലുടെ വലത്തോട്ടു തിരിഞ്ഞു യാത്ര തുടർന്നു .കണ്ണെത്താത്ത ദുരത്തിൽ റബർ മരങ്ങൾ സുര്യപ്രകാശം കടത്തിവിടാതെ തണൽ വിരിച്ചു. അന്തരീക്ഷത്തിനു എയർ കണ്ടിഷൻറെ കുളിർമ .വായുവിനു പ്രത്യേക ഗന്ധം , ഇടതു വശത്തിലുടെ പുഴ ഒഴുകുന്നു ,റോഡിൽ ഇടയ്കിടെ കാലികൂട്ടങ്ങൽ .പിന്നീട് റബ്ബർ മരങ്ങൾ   മുറിച്ചു മാറ്റിയ പ്രദേശമായി, പച്ചവിരിച്ച് പരന്ന് കിടക്കുന്ന കുന്നുകൾ, മലമുകളിൽ എസ്റ്റെറ്റു ബംഗ്ലാവ് തല ഉയർത്തി നിൽക്കുന്നു.




ശേഷം ഞങ്ങൾ എത്തിചേർന്നത് ചൊക്കന യിൽ ആണ് .എസ്റ്റെറ്റു തൊഴിലാളികൾ താമസിക്കുനതും  ഓഫീസുകളും സ്ഥിതി ചെയുന്ന സ്ഥലമാണ്‌ .ഇതു നാൽകവല  ആണ്, കുടാതെ വലിയ ഗ്രൌണ്ടും കാണാം .ഇവിടെനിന്നും വലത്തോട്ട് ആണ് പോകേണ്ടത് .പക്ഷെ ,നേരെ പോയി ആദ്യത്തെ ഇടതുവാശത്തെ ഗെറ്റിലുടെ മുന്നോട്ട് പോയാൽ പുഴ കടക്കുനതിനു ഇരുമ്പ് വടങ്ങളിൽ മരപലക ഉറപ്പിച്ച അട്ടുപാലം കാണാം . നുറു വർഷത്തിലധികം പഴക്കം ഉണ്ട് . നടക്കുമ്പോൾ പാലം പതുക്കെ ആടാൻ തുടങ്ങും.അല്പം ബോഡി ബാലൻസ് ഉണ്ടായാൽ പാലത്തിലുടെ നടക്കാൻ എളുപ്പമാണ്.10 മിനിട്ട് അവിടെ ചിലവഴിച്ച ശേഷം തിരിച്ച് നാൽകവലയിൽ  എത്തി കാരിക്കടവ് ലക്ഷ്യമാക്കി യാത്ര തുടർന്നു .



ഏകദേശം 300 മീറ്റർ കഴിഞ്ഞപ്പോൾ ഇടതുവശ ത്തേക്ക് തിരിഞ്ഞു. റോഡ്‌ കുടുതൽ പാരുക്കൻ ആയി തുടങ്ങി . ബൈക്കിൻറെ വേഗത വളരെ കുറച്ചു. അല്പം കഴിഞ്ഞപ്പോൾ വീണ്ടും നാൽക്കവലയിൽ എത്തി. ഇവിടെ രണ്ടു റോഡ്‌ വലത്തോട്ടും ഒന് ഇടത്തോട്ടും ആണ് . രണ്ടാമത്തെ വലത്തോട്ട് തിരിഞ്ഞു യാത്ര തുടർന്നു .ഉറച്ച മണ്ണുള്ള റോഡ്‌ ആണ് ഇടക്കിടെ വെള്ളം നിറഞ്ഞ കുഴികളും ഉയർന്നു  നിൽക്കുന്ന കല്ലുകളും ഉണ്ട് .സാധാരണയായി റബ്ബർ പാൽ കൊണ്ടുപോകുന്ന ട്രാക്ടറുകളും ജീപ്പും ആണ് പോകുനത് .അതിലുടെ ബൈക്ക് ഓടിക്കുന്നത്‌ അല്പം സാഹസികമാണ് . കണ്ണെതാത്ത ദൂരത്തിൽ മലനിരകളുടെ ദൃശ്യം ഇവിടെ നിന്നും ആരംഭിക്കുകയായി. ഇടയ്ക്കിടെ അനപിണ്ടവും കണ്ടു.



റബ്ബർ എസ്റ്റെറ്റ് അവസാനിക്കാറായി ,ഇനി വനവും ആദിവാസികളുടെ താമസ സ്ഥലവും ആണ്.ഇവിടെ റോഡു നിർമ്മിചിരിക്കുനത് മലകളുടെ താഴ്‌വരയിൽ മണ്ണിട്ട് ഉയർത്തിയാണ്. ഇരുവശത്തും അപകടകരമായ ഗർത്തം . ചുറ്റും റബ്ബർ മരങ്ങൾ തണൽ ഒരുക്കിയിരിക്കുന്നു. വാഹനം നിർത്തി അൽപനേരം കാഴ്ചകൾ ആസ്വദിച്ചു.



വേനല്കാലങ്ങളിൽ ഇവിടെ ആനകൾ സ്ഥിരമായി കാണാറുണ്ട് . പിന്നീട് ആദിവാസി കോളനി ആണ്.ചെറിയ തോതിൽ കൃഷി ഉണ്ട്. ഇവിടെ വൈദ്യുതി ഉണ്ട് .വന്യമൃഗങ്ങളിൽനുന്നും സംരക്ഷണത്തിനായി വൈദ്യുത വേലികളും ഉണ്ട്.കുറച്ചുസമയം ഇവിടെ ചിലവഴിച്ച ശേഷം യാത്ര തുടർന്നു .



റോഡ്‌ കുടുതൽ ദുർഘടമായി തുടങ്ങി.ചെളിയും വഴുക്കലും ഉണ്ടായിരുന്നു.വളരെ ശ്രദ്ധിച്ചാണ് വണ്ടി ഓടിച്ചത്.ചിലയിടങ്ങളിൽ ഉരുളൻ കല്ലുകൾ നിറഞ്ഞ കയറ്റവും ഇറക്കവും ,തികച്ചും വെല്ലുവിളി നിറഞ്ഞ യാത്ര. പലയിടത്തും എൻറെ  സഹയാത്രികൻ ഇറങ്ങി നടന്നു.പഞ്ചർ അയാൽ കഷ്ടപെട്ടത്‌ തന്നെ,അടുത്ത് ഒരു മനുഷ്യനെ പോലും കാണാൻ കിട്ടില്ല .പിന്നെ ഫോണിനു ഇടയ്കിടെ റേഞ്ച് വരുന്നുണ്ട്. ഇങ്ങനെയുള്ള കഷ്ടപടാണ് ഇത്തരം യാത്രകളുടെ സംതൃപ്തിയുടെ അളവ് കുട്ടുന്നത് .




മലമടക്കുകളുടെയും കുന്നിൻ  ചെരുവുകളുടെയും ദൃശ്യം കുടുതൽ ഹരം നല്കി.റോഡുകളുടെ കുറുകെ ഒഴുകുന്ന കാട്ടരുവികളിൽ തെളിമയാർന്ന നല്ല കുളിർമ  ഉള്ള ജലം.അൽപം കഴിഞ്ഞപ്പോൾ ശാസ്താപുവ്വം ആദിവാസി കോളനിയിൽ എത്തി .ഇവിടം മുതൽ റോഡ്‌ കല്ലും ചെളിയും ഉപയോഗിച്ച് നിരപ്പാക്കിയിട്ടുന്ദ്‌.കാട്ടരുവികൾ റോഡിനെ മുറിക്കുന്നിടത്ത് കോണ്‍ഗ്രീറ്റ് ചെയ്തിരിക്കുന്നു. ആനകൾ, കാട്ടുപോത്തുകൾ, കുരങ്ങുകൾ ,മാനുകൾ,മലയണ്ണാൻ ,വിവധ പക്ഷികൾ എന്നിവ കാണപെടാറുണ്ട്. പുലിയെ കണ്ടതായും പറഞ്ഞു കേട്ടിടുണ്ട്. വനത്തിൽ ജല ലഭ്യത ഉറപ്പാക്കാൻ കട്ടുചോലകളിൽ തടയണ ഉണ്ട്. ഇവിടെ വിവിധ മൃഗങ്ങളുടെ കാൽപാടുകൾ ഉണ്ടായിരുന്നു.പേടി തോന്നിയത് കാരണം പെട്ടന്ന് ഇവിടം വിട്ടു .






വനാതിർത്തിയിൽ വനം വകുപ്പിൻറെ ഓഫീസ് കണ്ടു. ഇതിനു അടുത്തായി റോഡിനു കുറുകെ വെള്ളം ഒഴുകുന്നുണ്ട്. അൽപം  കഴിഞ്ഞപ്പോൾ നാട്ടിൻപുറം എത്തി. വെള്ളികുളങ്ങരയിൽ നിന്നും പെട്രോളും നിറച്ച്  ചായയും കുടിച്ച് കോടാലിയിലേക്ക് യാത്ര തുടങ്ങി. 30 കിലോമീറ്ററിൽ താഴെ മാത്രം യാത്ര ചെയ്ത ഒരു നല്ല ട്രിപ്പ്‌ കിട്ടിയതിലുള്ള സന്തോഷമായിരുന്നു മടക്കയാത്രയിൽ.



Friday, July 3, 2015

Athirappilly, vazhachal & Charppa water falls

മെയ് മാസത്തിലെ അലസമായ ദിവസത്തിൽ തികച്ചും യാദൃശ്ചികമായിട്ടാണ് അതിരപ്പിള്ളി വാഴച്ചാൽ കാണാൻ സാഹചര്യം ഉണ്ടായത് . വേനൽ കാലമായതിനാൽ നല്ല ചൂടുള്ള കാലാവസ്ഥ ആണ് . വെള്ളച്ചാട്ടത്തിൽ വെള്ളം കുറവായിരിക്കും എന്ന മുൻ ധാരണ്ണയിലണ്ണ്  പുറപ്പെട്ടത് .എന്നാൽ തുടർച്ചയായി  പെയ്ത വേനൽ  മഴ നിരാശ പെടുത്തിയില്ല .

ഇവിടെ പ്രധാനമായും മൂന്ന് വെള്ളച്ചാട്ടങ്ങളും നിബിഡമായ വനവും ആണ് ഉള്ളത്.അതിരപ്പിള്ളി ,വാഴച്ചാൽ ,ചർപ്പ എനിവയാണ് വെള്ളച്ചാട്ടങ്ങൾ`. കുടാതെ അരൂർ മുഴി ,തുമ്പൂർ മുഴി ,എഴാറ്റുമുഖം ,silverstorm വാട്ടർ തീം പാർക്ക്‌ എനിവയും അടുത്ത് തന്നെ ആണ് .

അതിരപ്പിള്ളി കഴിഞ്ഞാൽ വനം ആണ്.ആനയും കാട്ടുപോത്തുകളും സാധാരണ കാഴ്ച ആണ് .വാഴച്ചാൽ, കേരളത്തിന്റെ സംസ്ഥാന പക്ഷി അയ മലമുഴക്കി വേഴാമ്പലുകളുടെ സംരക്ഷണകേന്ദ്രം കൂടി ആണ്.

അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള കുത്തനെ ഉള്ള ഇറക്കവും കയറ്റവും  ക്ഷീണിപ്പിക്കുവാൻ സാധ്യത ഉള്ളതിനാൽ ആദ്യം  വഴച്ചാലിലേക്ക് പുറപ്പെ ട്ടു . 

അതിരപ്പിള്ളി കഴിഞ്ഞാൽ സുര്യപ്രകശം പോലും കടത്തിവടാത്ത അത്രക്കും കൂട്ടമായി വളർന്നു നിൽക്കുന്ന  മുളം കാടുകൾ ആണ് റോഡിനു ഇരുവശത്തും തണൽ വിരിക്കുന്നത് .കുരങ്ങുകളുടെ വിഹാരകേന്ദ്രം ആണ് ഇവിടെ, ശ്രദ്ധിചില്ലെങ്കിൽ കൈയിൽ ഉള്ള ക്യാമറയും മൊബൈൽ ഫോണും ഇവ തട്ടി പറിക്കും . ഇടയ്ക്കിടെ മലയണ്ണാനുകളെയും കാണാം .മുളം കാടുകൾ കഴിഞ്ഞാൽ വിവിധ വന്മരങ്ങളും കുറ്റിചെടികളും പാറകൂട്ടങ്ങളും നയനാനന്ദകരമണ്.

അതിരപ്പിള്ളിക്കും വഴച്ചാലിനും ഇടയിൽ റോഡിനു അഭിമുഖമായി ചർപ്പ വെള്ളച്ചാട്ടം കാണാം . ഇത് അതിരപ്പിള്ളിയെ അപേക്ഷിച് ചെറുത് ആണ്.വേനലിൽ വെള്ളം വറ്റാറുണ്ട് , പക്ഷേ വേനൽമഴയെ തുടർന്ന് വെള്ളം ഉണ്ടായിരുന്നു.

 Charppa Water Fall

Charppa Water Fall

അൽപസമയം അവിടെ ചിലവഴിച്ച ശേഷം വഴചാലിലെക്കു പുറപ്പെട്ടു10 നിമിഷം വേണ്ടിവന്നു അവിടെ എത്തിച്ചേരാൻ , റോഡിനു വീതി കുറഞ്ഞുവന്നു. ഇടതു വശത്ത് കുന്നും വലതുവശത്ത്  അഗാതമായ പുഴയും ആണ് കുടാതെ വന്യമായ കടും പിന്നെ വന്യമൃഗങ്ങളുടെ സഞ്ചാര മേഖല എന്നബോർഡുകളും യാത്രക്ക് ചെറിയ ഭീതി ഉളവാക്കി . മികച്ച റോഡ്‌ നിർമാണവും സ്റ്റീൽ വേലിയും സുരക്ഷിത യാത്രക്ക് മികവു കുട്ടുന്നുണ്ട് .

 vazhachal water fall

 vazhachal

കടുത്ത വേനലിൽ പോലും എയർ കണ്ടിഷൻ ചെയ്ത ഹാൾ പോലെ ആണ് ഇവിടെ. വഴച്ചലിൽ പ്രവേശി ക്കുനതിനും അതിരപ്പിള്ളിയിൽ പ്രവേശി ക്കുനതിനും ഒരു പാസ്‌ മതി.അത് ഗേറ്റിൽ കാണിച്ചു വാഴച്ചാൽ  വെള്ളച്ചാട്ടത്തിലെക്കുള്ള പാതയിലേക്ക് പ്രവേശിച്ചു . ഇവിടം പാർക്ക്‌ ആണ്. വൻ മരങ്ങളും ചെറിയ അരുവികളും പുന്തോട്ടങ്ങളും കുട്ടികൾക്ക് കളിക്കാനുള്ള ഉഞ്ഞാലുകളും ഉണ്ട് .കുടാതെ വിശ്രമ കേന്ദ്രങ്ങളും  ഉണ്ട്. ഉച്ചക്കുപോലും കുളിരുള്ള കാലാവസ്ഥ ആണ് .

vazhachal

vazhachal 
ഇവിടം പിന്നിട്ട് വെള്ളച്ചാട്ടം ദ്രിശ്യമകുന്ന ഇടത്തിലേക്ക് എത്തി . 50 മീറ്ററോളം നീളത്തിൽ ചെരിഞ്ഞ് അടുക്കും ചിട്ടയും ഇല്ലാതെ  ഉയർന്നും താഴ്ന്നും കിടക്കുന്ന പാറയിലുടെ വെള്ളം പതഞ്ഞ് ഉയർന്നും താഴ്ന്നും ഒഴുകുന്നു . നിമിഷങ്ങളോളം നമ്മളുടെ മനസ്സിനെയും മിഴികളെയും സ്വർഗലോകത്തിലേക്കു  പിടിച്ചുയർത്തുന്ന സൌമ്യമായ കാഴ്ച.

vazhachal water fall

നദിയിൽ വെള്ളം കുറവാണെങ്കിലും നല്ല അടിയൊഴുക്ക് ഉണ്ട്.കുടാതെ പാറകളിലെ  വഴുക്കലും അപകടം ഉണ്ടാക്കുന്നു .അതുകൊണ്ട് നദിയിലേക്കുള്ള  പ്രവേശനം തിളങ്ങുന്ന സ്റ്റീൽ കൊണ്ടും കോണ്‍ഗ്രീട്ടിൽ മുള പോലെ നിർമിച്ചിരിക്കുന്ന വേലി കൊണ്ട് നിയന്ദ്രിച്ചിരിക്കുന്നു.ആവശ്യത്തിനു ഗാർഡുകളും ഉണ്ട് . എകദേശം ഒരു മണിക്കൂർ അവിടെ ചിലവഴിച്ചതിന് ശേഷം അതിരപ്പിള്ളിയില്ലേക്ക് നിറഞ്ഞ സന്തോഷത്തോടെ യാത്ര തുടങ്ങി.

 vazhachal

 vazhachal

നല്ല തിരക്കുള്ളതിനാൽ പാർക്കിംഗ് അൽപം ദൂരെ ആണ് ചെയ്തത്. ഇവിടെ നിറയെ ഹൊട്ടെലുകലും അലങ്കാര വസ്തുക്കളും കളിപാട്ടങ്ങളും ലഭിക്കും. അടുത്ത് തന്നെ പെട്രോൾ സ്റ്റേഷനും ഉണ്ട്.പെട്രോൾ സ്റ്റേഷനിൽ എയർ നിറക്കാനുള്ള സൌകര്യവും ഉണ്ട് .

ഇവിടത്തെ ഗേറ്റിൽ ടിക്കറ്റ്‌ കാണിച്ചു, കാടിനുള്ളിലുടെ ഏകദേശം 1 കിലോമിറ്റർ നടക്കണം വെള്ളച്ചാട്ടത്തിൽ എത്താൻ .വഴി കല്ലുപാകി വൃത്തിയായി പരിപലിക്കുന്നുണ്ട്. വഴിയിൽ വെള്ളത്തിൽ ഇറങ്ങരുത് എന്നുള്ള മുന്നറിയിപ്പും മുന്പ് ഇവിടെ അപകടത്തിൽ പെട്ടവരുടെ എണ്ണവും വിവരിക്കുനുണ്ട് .പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ കുറക്കാനുള്ള നിർദേശങ്ങളും ഉണ്ട്.കുരങ്ങന്മാർ കള്ളന്മാരെ പോലെ ചുറ്റും ഉണ്ട്,തരം കിട്ടിയാൽ കയിൽ ഉള്ളത് തട്ടിപറിക്കും അതുകൊണ്ട് ഞാൻ ഒരു വടി എടുത്തു കൈയിൽ പിടിച്ചു.


വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരവം കേട്ടുതുടങ്ങി .അടുക്കും തോറും ശബ്ധം കൂടി വരുന്നു ഒപ്പം ആകാംക്ഷയും .വെള്ളച്ചാട്ടത്തിനു അടുത്ത് എത്താറാകുമ്പോൾ മുള കൊണ്ട് ഉണ്ടാകിയ ഇരിപിടങ്ങൾ ഉണ്ട്.കരകൌശല വസ്തുകളുടെ വില്പനശശാല,ശുചിമുറികൾ എന്നിവ ഉണ്ട്.

വിസ്താരമായി ശാന്തമായി ഒഴുകുന്ന നദിയാണ് പിന്നീട് കണ്ടത്. അൽപം കൂടി  മുന്നോട്ടു പോയപ്പോൾ നദിയിലേക്ക് ചെരിഞ്ഞു കിടക്കുന്ന വിസ്താരമായ പാറയും വലതുവശത്തായി അഗാതതയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടവും ദ്രിശ്യമായി.

 Athirappilly 
 Athirappilly 

ജനങ്ങൾ നദിയുടെ അരികിൽ നീന്തുകയും കളിക്കുകയും ചെയ്യുന്നുണ്ട് .വഴുക്കലും പാറകളിലെ ആഗതമായ വിള്ളലുകളും  കുടാതെ ശക്തമായ അടിയൊഴുക്കും ശ്രദ്ധിക്കേണ്ടത് ആണ് . അപകടമേഖലകളിലേക്ക്  പോകുന്നവരെ ഗാർഡുകൾ വിസിലടിച്ചു തിരിച്ചു വിളിക്കുണ്ട്.വെള്ളച്ചട്ടതിലേക്ക് പോകുന്നവരെ നീരീക്ഷിക്കാൻ മുളകൊണ്ട് ഉണ്ടാക്കിയ എറുമാടവും,വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോകാതിരിക്കാൻ വേലിയും ഉണ്ട്.

  Athirappilly 

മലകൾക്കിടയിലുടെ  തെളിനീർ ശാന്തമായി ഒഴുകി വന്നു 25 അടിയോളം താഴ്ചയിലേക്ക്  കുത്തനെ പതഞ്ഞ് പതിക്കുന്ന വെള്ളച്ചാട്ടം വീണ്ടും മലകൾക്കിടയിൽ സൌന്ദര്യത്തിന്റെ പ്രതിരൂപമായി ദൂരേക്ക് ഒഴുകുന്നു . വെള്ളച്ചാട്ടത്തിൽ നിന്നും ജലകണങ്ങൾ ദുരേക്ക് പറന്നു പോകുന്നതും അതിൽ മഴവില്ലുകൾ തെളിഞ്ഞു നിൽക്കുന്ന കാഴ്ച ഉൾപുളകം കൊള്ളിക്കുന്നു.

 Athirappilly 

അതിരപ്പിള്ളിയുടെ മുകള ഭാഗത്തുനിന്നുള്ള കാഴ്ച മതിയാക്കി താഴേക്ക്‌ പോകാൻ തയ്യാറെടുത്തു.വളരെ കുത്തനെ ഉള്ള ഇറക്കം ആണ്. കാല് തെറ്റിയാൽ പിന്നെ ഉരുണ്ട് താഴ്ഭാഗം വരെ എത്താനുള്ള സാധ്യത  ഉണ്ട്
അതുകൊണ്ട് ശ്രദ്ധിച്ചാണ് ഓരോ അടിയും വെച്ചത് . ഇപ്പോൾ കയറ്റത്തെക്കളും ബുദ്ധിമുട്ടാണ് ഇറക്കം എന്ന് തോന്നിപോകുന്നു .

  Athirappilly 

 Athirappilly 

 Athirappilly 

ഇല്ലിക്കാടുകൾ നിറഞ്ഞു നിൽക്കുന്നതും വെള്ളച്ചാട്ടത്തിൽ നിന്നും വരുന്ന ജലകണങ്ങൾ നിറഞ്ഞ ഇവിടം തികച്ചും വത്യസ്തമായ അനുഭവമാണ്‌. വസ്ത്രങ്ങൾ എല്ലാം നനഞ്ഞു കുതിരും.നദിതീരത്ത് നിറയെ പാറകളാണ് .ഇല്ലികടുകൾക്ക് ഇടയിലുടെ വെള്ളച്ചാട്ടത്തിന്റെ ദ്രിശ്യം കടുത്ത കോടമഞ്ഞിലുടെ കണുനത് പോലെ ആണ് .ആളുകൾ പാറകളിൽ നിന്ന് ഫോട്ടോ എടുക്കുകയും ജലകണങ്ങളിൽ ഉല്ലസിക്കുകയും ചെയ്യുന്നുണ്ട് . വാടർപ്രൂഫ് അല്ലാത്തത് എല്ലാം വടർഫിൽ ആകുന്നുണ്ട് .പാറകളിലുടെ ശ്രദ്ധയോടെ കയറിയാൽ ഏകദേശം വെള്ളച്ചാട്ടത്തിന്റെ അടുത്ത് നില്ക്കാം. ഇവിടെ വെള്ളച്ചട്ടതിൽനിന്നും ഉള്ള ശക്തമായ കാറ്റിൽ ജലകണങ്ങൾ വീശിയടിക്കുന്നു.ഇവിടെ നിന്നു വെള്ളച്ചാട്ടത്തിന്റെ പൂർണരൂപം അടുത്തുനിന്നു ആസ്വദിക്കാം .തികച്ചും ഭീതിപെടുത്തുന്ന സൌന്ദര്യം.ചെവി അടഞ്ഞു പോകുന്ന ശബ്ധവും കാറ്റും കണ്ണും മനസ്സും നിറയെ വെള്ളച്ചാട്ടത്തിന്റെ ആസ്വാദ്യത . 

  Athirappilly 

  Athirappilly 

 Athirappilly 


തിരിച്ചിറങ്ങിയപ്പോൾ എന്തോ പ്രത്യേകമായ അനുഭൂതി നഷ്ടമായത് പോലെ തോണി എന്നാലും വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം മനസ്സിൽ നിറഞ്ഞു നില്ക്കുന്നു . പിന്നീടു ഇറങ്ങിയ കുന്നു കഷ്ടപെട്ട് കയറി മുകളില 15 നിമിഷം വിശ്രമിച്ചു വിയര്പ്പ് മാറ്റി തിരിച്ചു.