Saturday, August 8, 2015

കാരിക്കടവ് ,ശാസ്ത്താപുവ്വം ആദിവാസി ഊരുകളിലുടെ വനയാത്ര

കുന്നുകളും മലകളും കാട്ടുചോലകളും താണ്ടി പക്ഷികളും വന്യമൃഗങ്ങളും വിഹരിക്കുന്ന സ്ഥലങ്ങളിലുടെ സഞ്ചരിക്കാൻ അനുയോജ്യമായ പ്രദേശം തൃശ്ശൂരിൽ കൊടകരക്കടുത്ത് മറ്റത്തൂർ പഞ്ചായത്തിൽ ഉണ്ട് .കാരിക്കടവ് ,ശാസ്ത്താപുവ്വം റോഡിലുടെ അല്പം സാഹസികത ഇഷ്ടപെടുന്നവർക്ക് കല്ലും മണ്ണും കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡിലുടെ സഞ്ചരിച്ച്  ആദിവാസി ഊരുകൾ സന്ദർശിച്ച്  ഒരു യാത്രയുടെ സംതൃപ്തി ഉൾക്കൊള്ളവുന്നതാണ്. വനംവകുപ്പിന്റെ അനുമതി ഇല്ലാതെ ഇവിടേയ്ക്ക് യാത്ര ചെയ്യുനത് ഉചിതം അല്ല.



മറ്റത്തൂർ പഞ്ചായത്തിലെ കോടാലിയിൽ നിന്നുമാണ് യാത്ര ആരംഭിച്ചത്. ഇവിടെനിന്നും മുരുക്കുങ്ങൽ എന്ന സ്ഥലത്തേക്ക് 2 കിലോമിറ്റർ സഞ്ചരിച്ചു അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു താളുപ്പാടം എന്നാ ഗ്രമത്തിലുടെ  തേക്കിൻ കാടുകൾ പിന്നിട്ട് ഹരിസ്സണ്‍ മലയാളം റബ്ബർ എസ്റ്റെറ്റിൽ എത്തിച്ചേർന്നു .കുത്തനെ ഉള്ള കയറ്റവും ഇറക്കവും കൊടും വളവുകളും വാഹനത്തിന്റെ വേഗത കുറക്കാൻ നിർബന്ധിതരാക്കി. മാനുകളേയും കാട്ടുപന്നികളെയും ഭാഗ്യമുണ്ടെകിൽ കാണാം. വലിയ തേക്കുമരങ്ങൾ,കുറ്റികാടുകൾ ,ചൂരൽ വള്ളികളുടെ കൂട്ടങ്ങൾ, ഇഞ്ചപുല്ല് , വിവിധ പക്ഷികളുടെ ശബ്ദം അല്ലാതെ മറ്റൊന്നും ഇവിടെ ഇല്ല. തേക്കിൻ മരത്തിൽ ആണ്‍മരംകൊത്തി പക്ഷികൾ കൊത്തുമ്പോൾ ഉണ്ടാകുന്ന "ടൊക്  ടൊക്  " ശബ്ദം വേറിട്ട്‌ നിന്നു.


അല്പം കഴിഞ്ഞപ്പോൾ "മുപ്ലി" എന്ന മലയോര കുടിയേറ്റ ഗ്രാമത്തിൽ എത്തിച്ചേർന്നു പിന്നീട് ഹരിസ്സണ്‍ മലയാളം റബ്ബർ എസ്റ്റെറ്റിലുടെ വലത്തോട്ടു തിരിഞ്ഞു യാത്ര തുടർന്നു .കണ്ണെത്താത്ത ദുരത്തിൽ റബർ മരങ്ങൾ സുര്യപ്രകാശം കടത്തിവിടാതെ തണൽ വിരിച്ചു. അന്തരീക്ഷത്തിനു എയർ കണ്ടിഷൻറെ കുളിർമ .വായുവിനു പ്രത്യേക ഗന്ധം , ഇടതു വശത്തിലുടെ പുഴ ഒഴുകുന്നു ,റോഡിൽ ഇടയ്കിടെ കാലികൂട്ടങ്ങൽ .പിന്നീട് റബ്ബർ മരങ്ങൾ   മുറിച്ചു മാറ്റിയ പ്രദേശമായി, പച്ചവിരിച്ച് പരന്ന് കിടക്കുന്ന കുന്നുകൾ, മലമുകളിൽ എസ്റ്റെറ്റു ബംഗ്ലാവ് തല ഉയർത്തി നിൽക്കുന്നു.




ശേഷം ഞങ്ങൾ എത്തിചേർന്നത് ചൊക്കന യിൽ ആണ് .എസ്റ്റെറ്റു തൊഴിലാളികൾ താമസിക്കുനതും  ഓഫീസുകളും സ്ഥിതി ചെയുന്ന സ്ഥലമാണ്‌ .ഇതു നാൽകവല  ആണ്, കുടാതെ വലിയ ഗ്രൌണ്ടും കാണാം .ഇവിടെനിന്നും വലത്തോട്ട് ആണ് പോകേണ്ടത് .പക്ഷെ ,നേരെ പോയി ആദ്യത്തെ ഇടതുവാശത്തെ ഗെറ്റിലുടെ മുന്നോട്ട് പോയാൽ പുഴ കടക്കുനതിനു ഇരുമ്പ് വടങ്ങളിൽ മരപലക ഉറപ്പിച്ച അട്ടുപാലം കാണാം . നുറു വർഷത്തിലധികം പഴക്കം ഉണ്ട് . നടക്കുമ്പോൾ പാലം പതുക്കെ ആടാൻ തുടങ്ങും.അല്പം ബോഡി ബാലൻസ് ഉണ്ടായാൽ പാലത്തിലുടെ നടക്കാൻ എളുപ്പമാണ്.10 മിനിട്ട് അവിടെ ചിലവഴിച്ച ശേഷം തിരിച്ച് നാൽകവലയിൽ  എത്തി കാരിക്കടവ് ലക്ഷ്യമാക്കി യാത്ര തുടർന്നു .



ഏകദേശം 300 മീറ്റർ കഴിഞ്ഞപ്പോൾ ഇടതുവശ ത്തേക്ക് തിരിഞ്ഞു. റോഡ്‌ കുടുതൽ പാരുക്കൻ ആയി തുടങ്ങി . ബൈക്കിൻറെ വേഗത വളരെ കുറച്ചു. അല്പം കഴിഞ്ഞപ്പോൾ വീണ്ടും നാൽക്കവലയിൽ എത്തി. ഇവിടെ രണ്ടു റോഡ്‌ വലത്തോട്ടും ഒന് ഇടത്തോട്ടും ആണ് . രണ്ടാമത്തെ വലത്തോട്ട് തിരിഞ്ഞു യാത്ര തുടർന്നു .ഉറച്ച മണ്ണുള്ള റോഡ്‌ ആണ് ഇടക്കിടെ വെള്ളം നിറഞ്ഞ കുഴികളും ഉയർന്നു  നിൽക്കുന്ന കല്ലുകളും ഉണ്ട് .സാധാരണയായി റബ്ബർ പാൽ കൊണ്ടുപോകുന്ന ട്രാക്ടറുകളും ജീപ്പും ആണ് പോകുനത് .അതിലുടെ ബൈക്ക് ഓടിക്കുന്നത്‌ അല്പം സാഹസികമാണ് . കണ്ണെതാത്ത ദൂരത്തിൽ മലനിരകളുടെ ദൃശ്യം ഇവിടെ നിന്നും ആരംഭിക്കുകയായി. ഇടയ്ക്കിടെ അനപിണ്ടവും കണ്ടു.



റബ്ബർ എസ്റ്റെറ്റ് അവസാനിക്കാറായി ,ഇനി വനവും ആദിവാസികളുടെ താമസ സ്ഥലവും ആണ്.ഇവിടെ റോഡു നിർമ്മിചിരിക്കുനത് മലകളുടെ താഴ്‌വരയിൽ മണ്ണിട്ട് ഉയർത്തിയാണ്. ഇരുവശത്തും അപകടകരമായ ഗർത്തം . ചുറ്റും റബ്ബർ മരങ്ങൾ തണൽ ഒരുക്കിയിരിക്കുന്നു. വാഹനം നിർത്തി അൽപനേരം കാഴ്ചകൾ ആസ്വദിച്ചു.



വേനല്കാലങ്ങളിൽ ഇവിടെ ആനകൾ സ്ഥിരമായി കാണാറുണ്ട് . പിന്നീട് ആദിവാസി കോളനി ആണ്.ചെറിയ തോതിൽ കൃഷി ഉണ്ട്. ഇവിടെ വൈദ്യുതി ഉണ്ട് .വന്യമൃഗങ്ങളിൽനുന്നും സംരക്ഷണത്തിനായി വൈദ്യുത വേലികളും ഉണ്ട്.കുറച്ചുസമയം ഇവിടെ ചിലവഴിച്ച ശേഷം യാത്ര തുടർന്നു .



റോഡ്‌ കുടുതൽ ദുർഘടമായി തുടങ്ങി.ചെളിയും വഴുക്കലും ഉണ്ടായിരുന്നു.വളരെ ശ്രദ്ധിച്ചാണ് വണ്ടി ഓടിച്ചത്.ചിലയിടങ്ങളിൽ ഉരുളൻ കല്ലുകൾ നിറഞ്ഞ കയറ്റവും ഇറക്കവും ,തികച്ചും വെല്ലുവിളി നിറഞ്ഞ യാത്ര. പലയിടത്തും എൻറെ  സഹയാത്രികൻ ഇറങ്ങി നടന്നു.പഞ്ചർ അയാൽ കഷ്ടപെട്ടത്‌ തന്നെ,അടുത്ത് ഒരു മനുഷ്യനെ പോലും കാണാൻ കിട്ടില്ല .പിന്നെ ഫോണിനു ഇടയ്കിടെ റേഞ്ച് വരുന്നുണ്ട്. ഇങ്ങനെയുള്ള കഷ്ടപടാണ് ഇത്തരം യാത്രകളുടെ സംതൃപ്തിയുടെ അളവ് കുട്ടുന്നത് .




മലമടക്കുകളുടെയും കുന്നിൻ  ചെരുവുകളുടെയും ദൃശ്യം കുടുതൽ ഹരം നല്കി.റോഡുകളുടെ കുറുകെ ഒഴുകുന്ന കാട്ടരുവികളിൽ തെളിമയാർന്ന നല്ല കുളിർമ  ഉള്ള ജലം.അൽപം കഴിഞ്ഞപ്പോൾ ശാസ്താപുവ്വം ആദിവാസി കോളനിയിൽ എത്തി .ഇവിടം മുതൽ റോഡ്‌ കല്ലും ചെളിയും ഉപയോഗിച്ച് നിരപ്പാക്കിയിട്ടുന്ദ്‌.കാട്ടരുവികൾ റോഡിനെ മുറിക്കുന്നിടത്ത് കോണ്‍ഗ്രീറ്റ് ചെയ്തിരിക്കുന്നു. ആനകൾ, കാട്ടുപോത്തുകൾ, കുരങ്ങുകൾ ,മാനുകൾ,മലയണ്ണാൻ ,വിവധ പക്ഷികൾ എന്നിവ കാണപെടാറുണ്ട്. പുലിയെ കണ്ടതായും പറഞ്ഞു കേട്ടിടുണ്ട്. വനത്തിൽ ജല ലഭ്യത ഉറപ്പാക്കാൻ കട്ടുചോലകളിൽ തടയണ ഉണ്ട്. ഇവിടെ വിവിധ മൃഗങ്ങളുടെ കാൽപാടുകൾ ഉണ്ടായിരുന്നു.പേടി തോന്നിയത് കാരണം പെട്ടന്ന് ഇവിടം വിട്ടു .






വനാതിർത്തിയിൽ വനം വകുപ്പിൻറെ ഓഫീസ് കണ്ടു. ഇതിനു അടുത്തായി റോഡിനു കുറുകെ വെള്ളം ഒഴുകുന്നുണ്ട്. അൽപം  കഴിഞ്ഞപ്പോൾ നാട്ടിൻപുറം എത്തി. വെള്ളികുളങ്ങരയിൽ നിന്നും പെട്രോളും നിറച്ച്  ചായയും കുടിച്ച് കോടാലിയിലേക്ക് യാത്ര തുടങ്ങി. 30 കിലോമീറ്ററിൽ താഴെ മാത്രം യാത്ര ചെയ്ത ഒരു നല്ല ട്രിപ്പ്‌ കിട്ടിയതിലുള്ള സന്തോഷമായിരുന്നു മടക്കയാത്രയിൽ.



1 comment:

  1. Do you need Finance? Are you looking for Finance? Are you looking for finance to enlarge your business? We help individuals and companies to obtain finance for business expanding and to setup a new business ranging any amount. Get finance at affordable interest rate of 3%, Do you need this finance for business and to clear your bills? Then send us an email now for more information contact us now via (financialserviceoffer876@gmail.com) whats-App +918929509036 Dr James Eric Finance Pvt Ltd Thanks

    ReplyDelete